ഏഴോം: ഏഴോം ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി 14 വാർഡിലെയും ജനകീയ സമിതികൾക്ക് പരിശീലനം നൽകി. രണ്ടു ദിനങ്ങളിലായി പരിശീലന ക്യാമ്പ് നടന്നു. 19-11-2021 ന് ആദ്യ ദിന പരിശീലന ക്യാമ്പ് ബഹു: വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ.കെ.വി.കരുണാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ .പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ.സി.കെ.ശ്രീകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന തുടങ്ങിയവർ സംസാരിച്ചു. 20-11-2021 ന് രണ്ടാം ദിന പരിശീലന ക്യാമ്പ് ബഹു: ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ശ്രീ.കെ.വി. കരുണാകരൻ സ്വാഗതം ആശംസിച്ചു. പതിനൊന്നാം വാർഡ് മെമ്പർ ശ്രീ. ജസീർ അഹമ്മദ് അധ്യക്ഷനായി മുൻ വൈസ് പ്രസിഡണ്ട് ശ്രീ. സി.ഒ.പി.പ്രഭാകരൻ ആശംസകൾ നേർന്നു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലന ക്യാമ്പിന് ശ്രീ. സി.കെ ശ്രീകുമാർ (സെക്രട്ടറി), ശ്രീ. ഷനിൽ (വി.ഇ.ഒ), ശ്രീമതി ജീജ.കെ.വി (വി.ഇ.ഒ.) തുടങ്ങിയവർ നേതൃത്വം നൽകി. ഓരോ വാർഡിലെയും പരിശീലനം ലഭിച്ച ജനകീയ സമിതികൾ വാർഡ് തലങ്ങളിൽ സർവ്വേ നടത്തിയാണ് അതിദരിദ്രരെ കണ്ടെത്തുക.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ
Home
Unlabelled
അതിദരിദ്രരെ കണ്ടെത്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
Post A Comment: