സി ഡി എസ് ചെയർപെഴ്സൺ ലത എം കെ സ്വാഗതം ആശംസിച്ചു. പി കെ വിശ്വനാഥൻ മാസ്റ്റർ ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ചു. കെ പി അനിൽകുമാർ (വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ), വാർഡ് മെമ്പർമാരായ ജസീർ അഹമ്മദ്, ഉഷ പ്രവീൺ, സജിത പി, ഗ്രീഷ്മ കെ വി എന്നിവർ സംസാരിച്ചു. ശോഭ നന്ദി പ്രകടിപ്പിച്ചു.
കൊട്ടില യുവരഞ്ജിനി പരിസരത്ത് നടക്കുന്ന കുടുംബശ്രീയുടെ ഓണം വിപണന മേള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല ഉദ്ഘാടനം ചെയ്തു.
സി ഡി എസ് വൈസ് ചെയർപെഴ്സൺ എ പത്മ സ്വാഗതം ആശംസിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ പി സുലോചന, വാർഡ് മെമ്പർമാരായ എൻ ഗോവിന്ദൻ , കെ വി രാജൻ, കെ നിർമ്മല, അഗ്രി സി ആർ പി ശ്രീന, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ മനോഹരൻ, ഏഴോം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കെ ചന്ദ്രൻ, കെ മോഹനൻ തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സീമ (ഏ ഡി എസ് അംഗം) നന്ദി പ്രകടിപ്പിച്ച് സംസാരിച്ചു.
സെപ്തംബർ 1 മുതൽ 3 വരെ വിവിധ വിഭവങ്ങൾ മേളയിൽ ലഭ്യമാവും.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Post A Comment: