2025 സെപ്തംബർ 18 മുതൽ 29 വരെ നടന്ന കലാകായിക മത്സരങ്ങളിൽ 368 പോയിൻ്റ് നേടിയാണ് തുടർച്ചയായി മൂന്നാം വട്ടവും റെഡ്സ്റ്റാർ എരിപുരം ചെങ്ങൽ ഓവറോൾ ചാമ്പ്യൻ മാരായത്. ഏഴോം പ്രതിഭ 282 പോയിൻ്റോടെ രണ്ടാം സ്ഥാനവും 220 പോയിൻ്റോടെ ബ്രദേർസ് ചെങ്ങൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കായിക വിഭാഗത്തിൽ 168 പോയിൻ്റ് നേടി ബ്രദേർസ് ചെങ്ങൽ ഒന്നാം സ്ഥാനത്തെത്തി. റെഡ്സ്റ്റാർ എരിപുരം ചെങ്ങൽ 143 ഉം (രണ്ടാം സ്ഥാനം), ക്രിയേറ്റീവ് കൊട്ടില 94 പോയിൻ്റോടെ മൂന്നാം സ്ഥാനവും നേടി.
കലാവിഭാഗത്തിൽ 225 പോയിൻ്റ് നേടി റെഡ്സ്റ്റാർ എരിപുരം ചെങ്ങൽ ഒന്നാം സ്ഥാനവും, പ്രതിഭ ഏഴോം (196) രണ്ടാം സ്ഥാനവും, കേരള കലാവേദി, കണ്ണോം (106) മൂന്നാം സ്ഥാനവും നേടി.
കൈവേലി ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം ടി മൃദുല സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് കെ എൻ ഗീത, പ്രണവ് ബാലകൃഷ്ണൻ, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ എൻ ഗോവിന്ദൻ നന്ദി പറഞ്ഞു.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Post A Comment: