ഏഴാംമൈലിൽ ബുധനാഴ്ച്ച രാത്രി 7.45 നാണ് അപകടം സംഭവിച്ചത്. രഞ്ജിത് സഞ്ചരിച്ച സ്കൂട്ടറിൽ മത്സ്യ ലോറി ഇടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി രഞ്ജിതിനെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബക്കളത്തും കുപ്പത്തും സ്റ്റുഡിയോ നടത്തിയിരുന്നു.

അച്ഛൻ: പരേതനായ ലക്ഷ്മണൻ. അമ്മ പ്രേമലത.

ഭാര്യ: നിത, മകൻ : നിഹാൻ

സഹോദരങ്ങൾ: രേഷ്മ, പരേതയായ രമ്യ. 

ഇന്ന് ( 16-12-2021) വൈകീട്ട് 3 മണിക്ക് ബക്കളം നെല്ലിയോട്ടും 4 മണിക്ക് നരിക്കോട് പാറമ്മൽ ഉദയ ക്ലബ്ബ് പരിസരത്തും  പൊതുദർശനത്തിനു ശേഷം നരിക്കോട് സി.ആർ.സി പൊതു ശ്മശാനത്തിൽ 

സംസ്കരിക്കും.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.

Post A Comment: