15 വയസ്സ് പൂർത്തിയായവർക്കും 18 വയസ്സ് തികയാത്തവർക്കുമുള്ള കോവിഡ് 19 വാക്സിൻ്റെ ഏഴോം പഞ്ചായത്ത്തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ നിർവ്വഹിച്ചു.ബുധൻ ശനി ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9: 30 മുതൽ ഉച്ചക്ക് 1 മണി വരെ ഏഴോം പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിൻ നൽകപ്പെടും (കോവാക്സിൻ). ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 28 ദിവസത്തിനു ശേഷമായിരിക്കും രണ്ടാം ഡോസ് നൽകുക.
18 വയസ്സ് പൂർത്തിയായവർക്കുള്ള കോവിഷീൽഡ് വാക്സിൻ ഇനി മുതൽ എല്ലാ ശനിയാഴ്ച്ചകളിലും (ഫസ്റ്റ് & സെക്കൻഡ് ഡോസ് 84 ദിവസം കഴിഞ്ഞവർക്ക്) രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെ ഏഴോം പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ നിന്നും നൽകപ്പെടുന്നതാണ്.
ചടങ്ങിന് ശ്രീമതി മിനി ജെയിംസ് (എച്ച്.ഐ) സ്വാഗതം ആശംസിച്ചു. ഡോ: മിനി ശ്രീധരൻ (മെഡിക്കൽ ഓഫീസർ), ഡോക്ടർ മുഹമ്മദ് സാദിഖ് തുടങ്ങിയവർ സംസാരിച്ചു. ആറാം വാർഡ് മെമ്പർ ശ്രീ. കെ.വി.രാജൻ അധ്യക്ഷത വഹിച്ചു. ശ്രീമതി അജിത (എൽ.എച്ച്.ഐ) നന്ദി പ്രകാശിപ്പിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: