ചെങ്ങൽ : പൊടിത്തടത്തെ പൂട്ടിക്കിടന്ന പ്രിയദർശിനി ഹരിജൻ യന്ത്രവൽകൃത ചകിരി വ്യവസായശാലയ്ക്ക് തീപിടിച്ചു. ഏതാണ്ട് 1 : 30 മണിയോടു കൂടിയാണ് തീ പടർന്നത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദനാണ് അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചത്. കെ.പി.അനിൽകുമാർ, പി.കെ.വിശ്വനാഥൻ മാസ്റ്റർ, ശ്രീമതി കെ.എൻ. ഗീത, പി.സുലോചന തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
സ്റ്റേഷൻ ഓഫീസർ ടി.കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും എത്തിയ അഗ്‌നി രക്ഷാ സേനയുടെ രണ്ട് യൂനിറ്റ് വാഹനങ്ങൾ മൂന്നു മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ കെ.വി. സഹദേവൻ, പി.വിജയൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ശ്രീകാന്ത് പവിത്രൻ ,റിജു. കെ.പി , ലിഗേഷ്.പി.വി,അനൂപ്. കെ.വി , സുധീഷ് . കെ , നിജിൻ കുമാർ കെ ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)മാരായ രജീഷ് കുമാർ ടി.വി, ഉന്മേഷ് .കെ , ഹോംഗാർഡ് ധനഞ്ജയൻ . പി.കെ , രാജീവൻ. എം, തോമസ് മാത്യു എന്നിവർ പങ്കെടുത്തു. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതെ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
വാർഡ് മെമ്പർ ശ്രീ.കെ.വി.രാജൻ കണ്ണൂർ കയർ പ്രൊജ്കട് ഓഫീസർ സുരേഷ് കുമാർ, കയർ സർക്കിൾ ഇൻസ്പെക്ടർ കെ.സ്വപ്ന തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..
Post A Comment: