പതിനൊന്ന് വർഷക്കാലം പഴയങ്ങാടി KSEB യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അസിസ്റ്റന്റ് എഞ്ചീനീയർ PV സുധീഷിനും, 6 വർഷത്തോളം ഇലക്ട്രിസിറ്റി വർക്കർ ആയി സേവനമനുഷ്ഠിച്ച ശ്രീ.കെ.വി. അനിൽ കുമാറിനും ഏഴോം ഗ്രാമ പഞ്ചായത്ത് സ്നേഹാദരം നൽകി.
ബഹുമാനപ്പെട്ട കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.പി.ഷാജിർ ഏഴോം ഗ്രാമപഞ്ചായത്തിൻ്റെ ഉപഹാരം കൈമാറി.
ചടങ്ങിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി.വിമല വിവിധ സ്റ്റാൻഡിംഗ് കമ്മറ്റികളുടെ ചെയർമാൻമാരായ ശ്രീ.കെ.പി.അനിൽകുമാർ, പി.കെ.വിശ്വനാഥൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ശ്രീമതി. കെ. എൻ.ഗീത സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി. സുലോചന വിവിധ വാർഡുകളിലെ മെമ്പർമാർ എന്നിവരും പങ്കെടുത്തു.
ശ്രീ. പി.വി.സുധീഷ് ഇനി വെള്ളൂർ കെ.എസ്.ഇ.ബി സെക്ഷനിലായിരിക്കും സേവനമനുഷ്ഠിക്കുക.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: