35 മുതൽ 55 വയസ്സ് വരെയുള്ളവർക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം. ഏഴോം ഗ്രാമ പഞ്ചായത്തും ഏഴോം പ്രാഥമീക ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് മാർച്ച് 8, 10 തീയ്യതകളിലായി നടക്കും. അന്തർദേശീയ വനിതാ ദിനമായ മാർച്ച് 8 ന് നടക്കുന്ന ആദ്യ ഘട്ട ക്യാമ്പ് ഏഴോം പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കും ഒന്നു മുതൽ ഏഴ് വരെയുള്ള വാർഡുകളിലെ ആൾക്കാരെ പരിശോധിക്കും. മാർച്ച് 10 ന് നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാലയിൽ വെച്ച് നടക്കുന്ന രണ്ടാം ഘട്ട ക്യാമ്പിൽ എട്ട് മുതൽ 14 വരെയുള്ള വാർഡുകളിലെ ആൾക്കാരെ രോഗ നിർണ്ണയം നടത്തും. സ്തനാർബുദം, ഗർഭാശയഗള ക്യാൻസർ, വായ യിലെ ക്യാൻസർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പരിശോധന.
പരിശോധന നടത്താൻ ആഗ്രഹിക്കുന്നവർ അതാതു വാർഡുകളിലെ ആശാവർക്കർ മുഖേന പേര് രജിസ്റ്റർ ചെയ്യേണ്ടതും രാവിലെ 9 മണിക്ക് തന്നെ ക്യമ്പിൽ എത്തിച്ചേരേണ്ടതുമാണ്.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: