സംസ്ഥാന കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ സ്ത്രീ മുന്നേറ്റത്തിൻ്റെ ഭാഗമായി സ്ത്രീശക്തി കലാജാഥ പ്രയാണം ആരംഭിച്ചു. 

സ്ത്രീധനം, സ്ത്രീ പീഡനം, എന്നിവയ്ക്കെതിരെയും ലിംഗപദവി തുല്യതയ്ക്കും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി 14 ജില്ലകളിലുമായി ഏകദേശം 700 ലധികം കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും.






ഏഴോം, മാടായി, മാട്ടൂൽ ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി പഴയങ്ങാടി ബസ്സ്റ്റാൻഡിൽ വെച്ച് കലാജാഥയെ സ്വീകരിച്ചു. 
കലാജാഥയുടെ പഴയങ്ങാടിയിലെ അവതരണത്തിൻ്റെ ഉദ്ഘാടനം ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ നിർവ്വഹിച്ചു. 




മാടായി പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീമതി കെ. ബിന്ദു സ്വാഗതം ആശംസിച്ചു. മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ഫാരിഷ അധ്യക്ഷത വഹിച്ചു. മാടായി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സഹീദ് കായിക്കാരൻ ആശംസകൾ നേർന്നു 





ഏഴോം പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീമതി ലത എം.കെ നന്ദി പ്രകാശനം നടത്തി. മൂന്ന് പഞ്ചായത്തുകളിലെയും വിവിധ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.










160 - ഓളം കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകൾ സ്ത്രീശക്തി കലാജാഥ - 2022 എന്ന പേരിൽ കലാപരിപാടികളുമായാണ് പര്യടനം നടത്തുന്നത്. സംഗീത ശിൽപ്പങ്ങളും നാടകങ്ങളും കോർത്തിണക്കിയ കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം കരിവെള്ളൂരിൽ വെച്ചാണ് നടന്നത്. കരിവെള്ളൂർ മുരളി , ശ്രീജ ആറങ്ങോട്ട്കര, സുധി ദേവയാനി, റഫീഖ് മംഗലശ്ശേരി തുടങ്ങിയവരാണ് കലാജാഥയുടെ അണിയറ ശിൽപ്പികൾ. 

















ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...






Post A Comment: