610 മീറ്റർ ദൈർഘ്യമുള്ള ഒരു മെയിൻ റോഡും 320 മീറ്റർ ദൈർഘ്യമുള്ള ഒന്നാം ബ്രാഞ്ച് റോഡും 85 മീറ്റർ ദൈർഘ്യമുള്ള രണ്ടാം ബ്രാഞ്ച് റോഡും ചേർത്ത് ആകെ 1015 മീറ്റർ റോഡാണ് നവീകരിച്ചിട്ടുള്ളത്.

 ആദ്യ ഭാഗത്തെ 210 മീറ്റർ നീളത്തിൽ 4.00 മീറ്റർ വീതിയിലും ടാറിങ്ങ് അടക്കം ചെയ്ത് നവീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഭാഗങ്ങളിൽ ക്വാറിമക്ക് വിരിച്ച് പാർശ്വ ഭിത്തികെട്ടി  സംരക്ഷിച്ചിട്ടുമുണ്ട്. കൂടാതെ രണ്ട് കൾവർട്ടുകളും ആദ്യഭാഗങ്ങളിൽ ഗാർഡ് സ്റ്റോൺ എന്നിവയും ഉൾപ്പെടുത്തി നവീകരിച്ചിട്ടുണ്ട്.

ഈ റോഡുകളുടെ ബാക്കി പ്രവൃത്തിക്കായി 44.70 ലക്ഷം രൂപയുടെ ഭരണാനുമതി ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തികളും പൂർത്തീകരിക്കുന്നതോടു കൂടി ചെങ്ങൽ വെസ്റ്റ് പള്ളികണ്ടം പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിനും ഒപ്പം ടൂറിസം വികസനത്തിനും മുതൽകൂട്ടാകും.

ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.


ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.


ശ്രീ. മുഹമ്മദ് അഷ്റഫ് എക്സിക്യുട്ടീവ് എഞ്ചിനീയർ ( ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ) റിപ്പോർട്ട് അവതരിപ്പിച്ചു.


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.മുഹമ്മദ് റഫീഖ്, അസി: സെക്രട്ടറി ശ്രീമതി മൃദുല.എം.ടി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പി.അനിൽകുമാർ,   മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. കുഞ്ഞിരാമൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലൻ മാസ്റ്റർ, കെ.പി.മോഹനൻ, കെ.ടി. മനോഹരൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വാർഡ് വികസന സമിതി കൺവീനർ പി.ദിനേശൻ നന്ദി പ്രകടിപ്പിച്ചു.



















ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: