ശ്രീ.ടി.കെ.ദിവാകരൻ, എൻ. അശോകൻ, സി.വി. സത്യാനന്ദൻ തുടങ്ങിയവർ സന്നദ്ധ വളണ്ടിയർമാർക്ക് പരിശീലനം നൽകി.





2021 ലെ പുതുവർഷ ദിനത്തിൽ കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ച പത്തിന പരിപാടിയിൽപ്പെട്ടതാണ് വാതിൽപ്പടി സേവന പദ്ധതി. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം തുടങ്ങി പലവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവരുടെയും അറിവില്ലായ്മയും മറ്റ് നിസ്സഹായവസ്ഥയും മൂലം സർക്കാർ സേവനങ്ങൾ കൃത്യമായി യഥാസമയം ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങളുടെ അടുത്തേക്ക് സേവനങ്ങൾ കൂടുതൽ സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായി എത്തിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ കാരണങ്ങളാൽ അവകാശപ്പെട്ട സേവനങ്ങൾ ലഭിക്കാതെ പോകുന്ന ജനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ സർക്കാരിൻ്റെ സാമൂഹ്യക്ഷേമ പദ്ധതികൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കുന്നതിനാവിശ്യമായ സഹായങ്ങൾ ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി. സുലോചന പരിശീലന ക്ലാസ്സിന് ആശംസകൾ നേർന്നു.

ശ്രീമതി മൃദുല.എം.ടി സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.എൻ.ഗീത അധ്യക്ഷതയും വഹിച്ചു.


എഴോം ഗ്രാമ പഞ്ചായത്ത് മീഡിയ.



Post A Comment: