കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികളും കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെ 'ഹരിതമോഹനം' പദ്ധതി നടപ്പിലാക്കുന്നത്.

ഓണത്തിന് വിദ്യാലയങ്ങളിൽ നാട്ടുപൂക്കളം എന്ന കാഴ്ചപ്പാടോടെ ചെണ്ടുമല്ലി തോട്ടങ്ങളും, വിഷരഹിതമാണ് എന്റെ ഭക്ഷണം എന്ന ലക്ഷ്യത്തിലൂന്നി പച്ചക്കറി കൃഷിയും ആദ്യഘട്ടത്തിൽ നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

പദ്ധതിക്കാവശ്യമായ വിത്തും ചെടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കൃഷിഭവൻ മുഖേന ലഭ്യമാക്കും. 10 സെൻ്റിൽ കൃഷി ചെയ്യാൻ താൽപര്യമുള്ള വിദ്യാലയങ്ങൾക്ക് 4000 രൂപ വരെ സർക്കാർ സമ്പ്സിഡിയും ലഭിക്കും. സ്ഥല സൗകര്യമില്ലാത്ത വിദ്യാലയങ്ങളിൽ ഗ്രോബാഗ് കൃഷിയും, ടെറസ് കൃഷിയും നടത്തും. വിദ്യാലയത്തിനടുത്തുള്ള സ്ഥലങ്ങളും ഈ പദ്ധതിക്ക് പ്രയോജനപ്പെടുത്തുന്നതാണ്.

 മണ്ണൊരുക്കൽ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതോടൊപ്പം, സ്കൂൾ പിടിഎ, പൂർവ്വ വിദ്യാർത്ഥി സംഘടന, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണവും ഉണ്ടാകും.

സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിനോട് ചേർന്നായിരിക്കും പദ്ധതി നടപ്പിലാക്കുക.

ശാസ്ത്രീയ കൃഷി സംസ്ക്കാരവും , സ്വയം പര്യാപ്തതയും കൈവരിക്കാനുള്ള പാഠങ്ങൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കല്ല്യാശ്ശേരി മണ്ഡലം അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും പദ്ധതി നടപിലാക്കുന്നത്.

എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്തിൻ്റെ ഹരിതമോഹനം എന്ന കഥയുടെ പേരാണ് പദ്ധതിക്ക് നൽകിയിരിക്കുന്നത്. ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് പഠിക്കാനുള്ള പാഠം കുടിയാണ് ഈ കഥ എന്നത് ഇതിന് ഏറെ പ്രാധാന്യമുണ്ട്..

എരിപുരം-ചെങ്ങൽ എൽ.പി.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഗീത.കെ. സ്വാഗതം ആശംസിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.വിശ്വനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.



രാധാകൃഷ്ണൻ മാസ്റ്റർ (എ.ഇ. ഒ. മാടായി), വിനോദ് മാസ്റ്റർ ( ബി.പി.സി. മാടായി ), എസ്.കെ. വിനോദ് (പി.ടി.എ. പ്രസിഡണ്ട്), ഗിരിഷ.യു (മദർ.പി.ടി.എ. പ്രസിഡണ്ട്) തുടങ്ങിയവർ സംസാരിച്ചു.സുധീർ മാസ്റ്റർ ( സ്റ്റാഫ് സെക്രട്ടറി) നന്ദി പ്രകാശിപ്പിച്ചു.








ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..






Post A Comment: