ഏഴോം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ പഴയങ്ങാടിയിലെ ചെങ്ങൽ കുണ്ടത്തിൻ കാവിനടുത്താണ് ഗ്രാമ സഭ ചേർന്നത്.
പൂർണ്ണമായും കുട്ടികൾ നിയന്ത്രിച്ച ഗ്രാമ സഭയ്ക്ക് ശ്രേയ ശിവദാസ് സ്വാഗതം പറഞ്ഞു അഞ്ജലി അധ്യക്ഷത വഹിച്ചു, വൃന്ദ പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി. ഗോവിന്ദൻ കുട്ടികളുടെ ഗ്രാമസഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ആറ് ഗ്രൂപ്പുകളായി ആറ് വിഷയങ്ങളിൽ കുട്ടികൾ ചർച്ച നടത്തി. ചർച്ചയിൽ ഉയർന്ന വന്ന വിഷയങ്ങളിൽ അതീവ ഗൗരവത്തോടെ ഇടപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുട്ടികൾക്ക് ഉറപ്പ് നൽകി.
പത്താം വാർഡ് മെമ്പറും ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി.കെ. വിശ്വനാഥൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ.എൻ. ഗീത, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പി. അനിൽകുമാർ, കെ.വി. രാജൻ, CDS ചെയർപേഴ്സൺ ലത, പി.എം. നാരായണൻകുട്ടി മാസ്റ്റർ, പി.വി. പ്രസാദ്, ദിനേശൻ, കെ.പി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: