ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ സ്വഗതം ആശംസിച്ചു മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കൈവേലിയിൽ ശ്രീ.കെ.ചന്ദ്രൻ , പി.വി.കുഞ്ഞിരാമൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ.എൻ. ഗീത തുടങ്ങിയവർ സംസാരിച്ചു.






















നെരുവമ്പ്രം മുതൽ കൈവേലി വരെ നടന്ന ലഹരി വിരുദ്ധ ചങ്ങലയിൽ സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും സാമൂഹ്യ രാഷ്ടീയ രംഗത്തെ വ്യക്തിത്വങ്ങളും ബഹുജനങ്ങളും അണിനിരന്നു.

സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകളെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ ഏഴോം ഗ്രാമ പഞ്ചായത്തും കേരള എക്സൈസ് വകുപ്പും പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റിയും കുംടുംബശ്രീ സി ഡി എസും ചേർന്നാണ് ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിച്ചത്. മുഴുവനാളുകളും ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലി.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....





Post A Comment: