നെരുവമ്പ്രം യു.പി. സ്കൂളിൽ വെച്ച് നടന്ന പരിപാടി ബഹു : ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
ശ്രീമതി.സ്വപ്ന ടീച്ചർ സ്വഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ശ്രീ.അരുൺകുമാർ ( ഹരിത മിഷൻ ജില്ല ആർ.പി.) ശ്രീമതി കെ.എൻ. ഗീത, വത്സല ടീച്ചർ, ജാഫർ.കെ.വി.എം. (ശുചിത്വമിഷൻ ആർ.പി.) , തുടങ്ങിയവർ സംസാരിച്ചു. ശ്രീമതി നിർമ്മല നന്ദി പ്രകാശിപ്പിച്ചു.
34 പേർ പങ്കെടുത്ത ഓലമടയിൽ മത്സരത്തിൽ നിന്നും ഒന്നാം സ്ഥാനം ശ്രീമതി സുലോചനയ്ക്കും
രണ്ടാം സ്ഥാനം ശ്രീ. പ്രദീപനും,
മൂന്നാം സ്ഥാനം ശ്രീമതി ചന്ദ്രവതിയും കരസ്ഥമാക്കി
ശ്രീമതി മല്ലിക, ധനലക്ഷ്മി, സി. കല്ലാണി എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.
എൻ. എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി ദിവ്യ.എസ്.പി, വാർഡ് മെമ്പർ ശ്രീ. എൻ. ഗോവിന്ദൻ, ബാബു കരുണ തുടങ്ങിയവരാണ് വിധി നിശ്ചയിച്ചത്.
പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും മറ്റ് മെമ്പർമാരും ഓലമടയലിന് ആവേശം പകരാൻ ഒപ്പം ചേർന്നു. വിവിധ ചിത്രങ്ങൾ കാണാം.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..
Post A Comment: