ഏഴോം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൻ്റെ സംഘാടക സമിതി രൂപികരണ യോഗം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഡി.എൻ. പ്രമോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. പി.കെ. ഥൻ മാസ്റ്റർ വികസന സ്റ്റാൻഡിംഗ് ചെയർമാൻ ശ്രീ. കെ.പി.അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത നന്ദി പ്രകാശിപ്പിച്ചു.
രചന മത്സരങ്ങൾ 2022 നവംബർ 19 നും,
കായിക മത്സരങ്ങൾ നവംബർ 19, 20 തീയ്യതികളും
കലാ മത്സരങ്ങൾ
നവംബർ 26, 27 തീയ്യതികളും നടക്കും.
മത്സരങ്ങളിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾ 2022 നവംബർ 13 നകം രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.
രക്ഷാധികാരി
സി.പി. ഷിജു ( ജില്ലാ പഞ്ചായത്ത് അംഗം)
പി.പി. ഷാജീർ
( കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
ചെയർമാൻ
പി.ഗോവിന്ദൻ
(പ്രസിഡണ്ട് ഏഴോം ഗ്രാമപഞ്ചായത്ത് )
വൈസ് ചെയർമാൻ
ഡി.വിമല
എം.കെ ലത
കെ.എൻ ഗീത
സി.പി മുഹമ്മദ് റഫീഖ്
വർക്കിംഗ് ചെയർമാൻ
പി.കെ വിശ്വനാഥൻ മാസ്റ്റർ
ജനറൽ കൺവീനർ
ഡി.എൻ പ്രമോദ്
ജോ. കൺവീനർ
എ.വി. ബാബു
(Hm,GWLPS )
സി.കെ. സജീവൻ
കൺവീനർ, കായിക വിഭാഗം
അനിൽ നരിക്കോട്
കൺവീനർ കലാ വിഭാഗം
കോർഡിനേറ്റർ
സുധീഷ് കെ.
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ....
Post A Comment: