പ്രധാന റോഡുകൾ സംഗമിക്കുന്ന കവലകൾ ഉൾപ്പെടെയാണ് ക്യാമാ സ്ഥാപിച്ചത്.

കോട്ടക്കീൽ കടവ് റോഡ്, അരയോളം ആൽ റോഡ്, ചെങ്ങൽത്തടം റോഡ്, പഴയങ്ങാടി മുട്ടു കണ്ടി തീരദേശ റോഡ്, നെരുവമ്പ്രം ഐ എച്ച് ആർ ഡി കോളേജ് റോഡ്, എരിപുരം ഗ്യാസ് ഗോഡൗൺ റോഡ്,  അടുത്തില ചെവിടചാൽ റോഡിന് സമീപം,  ഏഴോം പഞ്ചായത്ത് ഓഫീസിന് സമീപത്തെ റോഡ് എന്നിവിടങ്ങളിലായി 12 ക്യാമറകളാണ് സ്ഥാപിച്ചത്.


സോളാർ സംവിധാനത്തിലാണ് ക്യാമറകൾ പ്രവർത്തിക്കുക. ഈ ക്യാമറകളുടെയെല്ലാം കേന്ദ്രമായ പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ സ്ക്രീനിൽ ദൃശ്യങ്ങൾ ലഭ്യമവും. ആളൊഴിഞ്ഞ മേഖലയിൽ അറവ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളൽ വ്യാപകമായതോടെയാണ് ക്യാമറകൾ സ്ഥാപിക്കാൻ സ്മാർട്ട് ഐ പദ്ധതിയുമായി പഞ്ചായത്ത് രംഗത്ത് ഇറങ്ങിയത്. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.

പഞ്ചായത്ത് ഓഫീസിൽ സെൻട്രൽ പ്രോസസിംഗ് സിസ്റ്റം ക്രമീകരിച്ച് ഉടൻ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും രണ്ടാം ഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ പറഞ്ഞു.




ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....



Post A Comment: