സെക്രട്ടറി ശ്രീ. ഡി.എൻ.പ്രമോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ...


പ്രൊഫ: എൻ.കെ. ഗോവിന്ദൻ ( പ്രിൻസിപ്പാൾ ഐ.എച്ച്. ആർ.ഡി കോളേജ് നെരുവമ്പ്രം) പരിസ്ഥിതി ദിന സന്ദേശം പങ്കുവെച്ച് സംസാരിച്ചു.
പരിസ്ഥിതി ദിന പ്രതിഞ്ജ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ  ചൊല്ലി കൊടുത്തു...




മാലിന്യ നിർമ്മാജ്ജനവുമായി ബന്ധപ്പെട്ട്   ഏഴോം ഗ്രാമപഞ്ചായത്ത് നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. പി.കെ. വിശ്വനാഥൻ മാസ്റ്റർ അവതരിപ്പിച്ചു...

ഹരിത കർമ്മസേനയ്ക്കു വേണ്ടി ശ്രീമതി സുശീല റിപ്പോർട്ട് അവതരിപ്പിച്ചു.

നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകളും, തുടർന്ന്  ക്രോഡീകരണ നിർദ്ദേശങ്ങളും അവതരിപ്പിച്ചു. 










ഹരിത കർമ്മ സേനാംഗങ്ങളെ ശ്രീമതി ഡി.വിമല ( ബ്ലോക്ക് വൈസ് പ്രസിഡണ്ട്) ആദരിച്ചു.

























പ്രവർത്തന റിപ്പോർട്ടുകൾ കൈമാറി...


പഞ്ചായത്ത് വൈസ് പ്രസിഡണ്ട്,  വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ/ ചെയർപേഴ്സൺ, വാർഡ് മെമ്പർമാർ , എച്ച്.ഐ, അസിസ്റ്റൻ്റ് സെക്രട്ടറി,
ആശ വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, അധ്യാപകർ, വായനശാല പ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ രാഷ്ടീയ പാർടി ഭാരവാഹികൾ  തുടങ്ങിയവർ പങ്കെടുത്തു. 












ഷനിൽ (വി.ഇ.ഒ) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ ..



Post A Comment: