ഏഴോം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.


അസി. സെക്രട്ടറി ഷൈജു. സി സ്വാഗതം ആശംസിച്ചു. 

ഏഴോം ഗ്രാമപഞ്ചായത്ത് 2024 മാർച്ച് 31 ന് മുൻപായി മാലിന്യ മുക്തമാക്കുക എന്ന പദ്ധതിയുടെ ഒന്നാം ഘട്ടമായ വലിച്ചെറിയൽ മുക്ത ഏഴോം എന്ന പരിപാടി 2023 ജൂൺ 5 ന് പൂർത്തിയായിട്ടുള്ളതും അതുമായി ബന്ധപ്പെട്ട പ്രവർത്തന റിപ്പോർട്ട് ഹരിത സഭ കൂടി അവതരിപ്പിക്കുകയും വിവിധ മേഖലയിലെ വിദഗ്ദർ ഉൾപ്പെട്ട 12 അംഗ ജനകീയ ഓഡിറ്റ് സമിതി പരിശോധിക്കുകയും ചെയ്തു. അതു പ്രകാരം തയ്യാറാക്കിയ ജനകീയ ഓഡിറ്റ് റിപ്പോർട്ട് ശ്രീ.കെ.വി കരുണാകരൻ ( പ്രസിഡണ്ട്, സോഷ്യൽ ഓഡിറ്റ് ടീം) അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ തുടർ ചർച്ചകൾ നടന്നു.
സെക്രട്ടറി ശ്രീ. ഡി.എൻ. പ്രമോദ് സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ലത.എം.കെ നന്ദി പ്രകശിപ്പിച്ചു.

വിവിധ ചിത്രങ്ങൾ കാണാം ...
റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡണ്ട് ഏറ്റു വാങ്ങുന്നു..







ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..



Post A Comment: