ഏഴോം ഗ്രാമപഞ്ചായത്ത് ഗവ: മാപ്പിള യു.പി.സ്കൂൾ ഏഴോം പ്രവേശന കവാടം ബഹുമാനപ്പെട്ട കല്ല്യാശ്ശേരി എം.എൽ.എ ശ്രീ. എം. വിജിൻ ഉദ്ഘാടനം നിർവ്വഹിച്ചു.(05/11/2021)
ശ്രീ.വി.മാധവൻ നമ്പൂതിരി മാസ്റ്റർ (എച്ച്.എം. ജി.എം.യു.പി. സ്കൂൾ ഏഴോം) സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ശ്രീമതി.ലീല.പി.വി (സീനിയർ അസിസ്റ്റൻ്റ്) റിപ്പോർട്ട് അവതരിപ്പിച്ചു.
ശ്രീമതി.കെ.എൻ. ഗീത ( വൈസ് പ്രസിഡണ്ട്), ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ (ചെയർമാൻ : ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി), ശ്രീ.കെ.വി.രാജൻ (വാർഡ് മെമ്പർ), ശ്രീ.കെ.പി.മോഹനൻ (സ്കൂൾ വികസന സമിതി), ശ്രീ.പ്രവീൺ രുഗ്മ (പി.ടി.എ.പ്രസിഡണ്ട്), ശ്രീമതി.ഷൈജ ഗിരീഷ് (മദർ പി.ടി.എ പ്രസിഡണ്ട്), എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
ചടങ്ങിൽ പ്രവേശന കവാടം ഒരുക്കിയ ശ്രീ.പ്രവീൺ രുഗ്മയ്ക്ക് ബഹു: എം.എൽ.എ ശ്രീ. എം.വിജിൻ ഉപഹാരം നൽകി. പഞ്ചായത്ത് കുളം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഏഴോം പ്രതിഭ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ബഹു: ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ബഹു: എം.എൽ.എ ശ്രീ.എം. വിജിന് കൈമാറി. ശ്രീ.ടി.പി.ബാബുരാജ് (സ്റ്റാഫ് സെക്രട്ടറി) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: