ഏഴോം (06-11-2021) : സ്വാതന്ത്ര്യത്തിന്റെ   75ാം  വാർഷികം പ്രമാണിച്ച് നടക്കുന്ന ആസാദി കാ  അമൃത മഹാത്സവത്തിന്റെ ഭാഗമായി  സ്വാതന്ത്ര്യത്തേക്കാൾ  പ്രധാനമാണ്  ശുചിത്വം എന്ന മഹാത്മാ ഗാന്ധിയുടെ  സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് ഏഴോം ഗ്രാമപഞ്ചായത്തിനെ  അഴകേറും ഏഴോമാക്കി മാറ്റി തീർക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിൻ്റെ ഭാഗമായി  പഞ്ചായത്ത് ഹാളിൽവെച്ച് നടന്ന  നിയമ അവബോധ ക്ലാസ് ബഹു: ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് ശ്രീമതി.കെ.എൻ. ഗീത അധ്യക്ഷതവഹിച്ച ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ലളിത സ്വാഗതം ആശംസിച്ചു. നിയമ അവബോധ ക്ലാസ് ശ്രീമതി അഡ്വക്കറ്റ് രഞ്ജന കൈകാര്യം ചെയ്തു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. പി.കെ വിശ്വനാഥൻ മാസ്റ്റർ ആശംസകൾ നേർന്നു. ശ്രീമതി മൃദുല എം.ടി (അസി.സെക്രട്ടറി) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: