ഏഴോം: അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ രജിസ്ട്രേഷൻ ക്യാമ്പ് (ഇ- ശ്രം) ഏഴോം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 2021 നവംബർ 5 ന് ഉച്ചയ്ക്ക് 3 മണിക്ക് ഏഴോം പഞ്ചായത്ത് ഹാളിൽവെച്ച് ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ ഉദ്ഘാടനംചെയ്‌തു.   

അസി: സെക്രട്ടറി ശ്രീമതി മൃദുല.എം.ടി സ്വാഗതം ആശംസിച്ചു വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത അധ്യക്ഷയായി. അക്ഷയ ബ്ലോക്ക് കോ- ഓർഡിനേറ്റർ ശ്രീ.ആർ. ഹിരേഷ് പദ്ധതിയെപ്പറ്റി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. കെ.പി.അനിൽ കുമാർ, കൃഷി വകുപ്പ് ഓഫീസർ ശ്രീ.സതീഷ് കുമാർ, സി.ഡി.എസ്  ചെയർപേഴ്‌സൺ ശ്രീമതി.ലളിത, ശ്രീ. കെ.വി.കരുണാകരൻ എന്നിവർ ആശംസകൾ നേർന്നു. അക്ഷയ സംരഭകൻ ശ്രീ. ആർ.സി.ജയദേവൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.


ഇതിൻ്റെ തുടർച്ചയായി ഓരോ വാർഡിലും രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. വാർഡുകളുടെയും തീയ്യതികളുടെയും വിവരങ്ങൾ ഉടൻ തന്നെ മുഴുവനാളുകളെയും അറിയിക്കുന്നതായിരിക്കും.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ



Post A Comment: