നെരുവെമ്പ്രം: പി.കെ.നാരായണൻ മാസ്റ്ററുടെ പേരിലുള്ള നാലാമത് പുരസ്‌കാര സമർപ്പണം ഇന്ന് (28-11-2021) വൈകീട്ട് 5 മണിക്ക് നെരുവമ്പ്രം പി.കെ.സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ.എം.വി.നികേഷ് കുമാറാണ് പുരസ്ക്കാരത്തിന് അർഹനായത്. മുൻ മന്ത്രി ഡോ: ടി.എം.തോമസ് ഐസക് പുരസ്കാര സമർപ്പണം നടത്തും. തുടർന്ന് അർഷ സുരേഷ് നയിക്കുന്ന മട്ടന്നൂർ ഭൂമിക കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും.

ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം നെരുവമ്പ്രമാണ് പി.കെ.നാരായണൻ മാസ്റ്ററുടെ പേരിൽ ഈ പുരസ്കാരം നൽകി വരുന്നത്.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.




Post A Comment: