ഏഴോം: കൊട്ടില പഞ്ചായത്ത് ചിറയിൽ മുങ്ങി പോയ കുട്ടികൾ ഉൾപ്പെടെയുള്ള നാലു പേരെയും പയ്യന്നൂർ തായിനേരിയിലെ ക്ഷേത്രക്കുളത്തിൽ കാൽ തെന്നി വീണ കുട്ടിയെയും രക്ഷപ്പെടുത്തി കൊട്ടില സ്വദേശിനികൾ ധീരതയ്ക്ക് മാതൃകയായി.

മാതമംഗലത്ത് നിന്ന് കൊട്ടിലയിലെ ബന്ധു വീട്ടിലെത്തിയ സ്ത്രീയും കുട്ടികളുമാണ് കൊട്ടിലയിലെ പഞ്ചായത്ത് ചിറയിൽ മുങ്ങി താഴ്ന്നത്. മൂന്ന്, ആറ്, എട്ട്, വയസ്സുള്ളവരായിരുന്നു കുട്ടികൾ . ആദ്യം അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് അമ്മയും കുഞ്ഞും വെള്ളത്തിലകപ്പെട്ടത്. ഇതേ സമയം ചിറയിൽ തുണി കഴുകി കൊണ്ടിരുന്ന തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഓഫീസിലെ സിവിൽ ഓഫീസർ എം.പി.അനു, കുഞ്ഞുവീട്ടിൽ നളിനി എന്നിവർ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. 


പയ്യന്നൂർ തായിനേരി പൂമാല ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവത്തിൻ്റെ അവസാന ദിവസം നടന്ന തേങ്ങയേറ് സമയത്ത് ക്ഷേത്രക്കുളത്തിൽ കാൽ തെന്നി വീണ മൂന്ന് വയസ്സായ കുഞ്ഞ് മുങ്ങി താഴുന്നത് കണ്ടപ്പോൾ സ്വന്തം ജീവൻപോലും വകവെക്കാതെ കുളത്തിലേക്ക് എടുത്ത് ചാടി പിഞ്ചുകുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചത് കൊട്ടില സ്വദേശിനിയായ സയന സുധാകരനാണ്. 

                             (സയന സുധാകരൻ)
മാതൃകാപരമായ ധീരത കാട്ടിയ മൂന്ന് വനിതകളെയും ഏഴോം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും നാട്ടുകാരും അഭിനന്ദിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: