ഏഴോം: ഏഴോം ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിൻ്റെ ഭാഗമായുള്ള സർവ്വേയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ ഏഴോം ഗ്രാമപഞ്ചായത്ത് ഹാളിൽ നിർവ്വഹിച്ചു. (16-12-2021). 

ശ്രീ.പി.കരുണാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഗീത.കെ.എൻ. അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. സി.കെ. ശ്രീകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. കെ.പി.അനിൽകുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ വാർഡ് മെമ്പർമാരായ ശ്രീമതി നിർമ്മല.കെ., സജിത.പി, ഉഷ പ്രവീൺ, ഗ്രീഷ്മ.കെ.വി., ശ്രീ. എൻ. ഗോവിന്ദൻ, കെ.വി.രാജൻ,ജസീർ അഹമ്മദ് എം. തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.














ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.





Post A Comment: