ചെങ്ങത്തടത്ത് ആരംഭിച്ച ഒരുമ സംരഭക യൂനിറ്റിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.ഷാജിർ ഉദ്ഘാടനം നിർവ്വഹിച്ചു. (20-12-2021).
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഏഴോം ഗ്രാമപഞ്ചായത്തിലെ ചെങ്ങൽ തടം ആരംഭിച്ച കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെട്ട സംരംഭക യൂണിറ്റ് ആണ് ഒരുമ. തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്തു സ്ഥാപിക്കേണ്ട കോൺക്രീറ്റ് ഇൻഫർമേഷൻ ബോർഡുകൾ ആണ് ഒരുമ പ്രധാനമായും നിർമ്മിക്കുന്നത്. ഇത് കൂടാതെ പാഴ് വസ്തുക്കൾ മനോഹരമായ പൂച്ചട്ടികൾ, കെട്ടിട നിർമാണത്തിന് ആവശ്യമായ കോൺക്രീറ്റ് ബ്രിക്‌സ് എന്നിവയുടെ നിർമാണത്തിലേക്കും ഒരുമ കടന്നിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് ജി..ഇ.ഒ ശ്രീമതി ഷീന സ്വഗതം ആശംസിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ശ്രീമതി. സ്മിത ആർ.കെ. (വ്യവസായ വികസന ഓഫീസർ കല്യാശ്ശേരി ബ്ലോക്ക്) റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി.വിമല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.കെ.എൻ. ഗീത, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി.അനിൽകുമാർ, ഏഴോം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ.ഇ. വേണു, ശ്രീ.കെ.പി.മോഹനൻ, ശ്രീമതി ലളിത ( സി.ഡി.എസ്. ചെയർപേഴ്സൺ), ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.പി. സുലോചന, വാർഡ് കൺവീനർ ശ്രീ.കെ.പി.മനോജ്, ശ്രീ. അജയ് (N R E G S എഞ്ചിനീയർ), ശ്രീമതി റീജ (MEC കുടുംബശ്രീ മിഷൻ) തുടങ്ങിയവർ ആശംസകൾ നേർന്നു. ഒരുമ സംരഭക യൂനിറ്റിൻ്റെ സെക്രട്ടറി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച മനോഹരമായ പൂച്ചട്ടിയുടെ ആദ്യ വിൽപ്പന മാടായി എൻ.എസ്.എസ്. യൂനിറ്റ് പ്രോഗ്രാം ഓഫീസർ ശ്രീമതി ശൈലജ ടീച്ചർക്ക് നൽകി കൊണ്ട് ശ്രീമതി ഡി.വിമല നിർവ്വഹിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ .
Post A Comment: