നവജീവൻ സ്വാശ്രയ സംഘം ( നരിക്കോട്) എൻ.ജെ ടൂൾസ് യൂണിറ്റിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.ഷാജിർ നിർവ്വഹിച്ചു .( 20-12-2021).


ശ്രീ.കെ .സി .ശ്രീധരൻ (സെക്രട്ടറി (I/C) , കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്) സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ശ്രീമതി സ്മിത ആർ.കെ. ( വ്യവസായ വികസന ഓഫീസർ, കല്ല്യാശ്ശേരി ബ്ലോക്ക്) റിപ്പോർട്ട് അവതരിപ്പിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി.വിമല, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. എ.വി.രവീന്ദ്രൻ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പ്രേമ സുരേന്ദ്രൻ, ബ്ലോക്ക് മെമ്പർ രേഷ്മ പരാഗൻ ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ ഗീത, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി.അനിൽകുാർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.സുലോചന, നാലാം വാർഡ് മെമ്പർ ശ്രീ.എൻ.ഗോവിന്ദൻ, അഞ്ചാം വാർഡ് മെമ്പർ ശ്രീ.കെ.രജീഷ്, തുടങ്ങിയവർ സംരഭത്തിന് ആശംസകൾ നേർന്നു. നവജീവൻ സെക്രട്ടറി ശ്രീ.എം.അനിൽകുമാർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.















കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവജീവൻ ആരംഭിച്ചിട്ടുള്ളത്. ഏഴോം ഗ്രാമപഞ്ചായത്തിലെ നരിക്കോട് കൈവേലിയിലാണ് നവജീവൻ സ്വാശ്രയ സംഘം പ്രവർത്തിക്കുന്നത് . കെട്ടിട നിർമ്മാണത്തിനാവശ്യമായ എല്ലാവിധ പണിയായുധങ്ങളും മിതമായ നിരക്കിലാണ് വാടകയ്ക്ക് നൽകുന്നത്.

കോൺക്രീറ്റ് കട്ടിംഗ് മെഷീൻ, ഇലക്ട്രിക് മോട്ടോർ, ക്ലീനിംഗ് മെഷീൻ, വെൽഡിംഗ് മെഷീൻ, കോൺക്രീറ്റ് വൈബ്രേറ്റർ, മാർബിൾ & ടൈൽ കട്ടർ, ടൈൽ കട്ടർ പലക, ഗ്രൈൻ്റർ, ഡ്രില്ലിംഗ് മെഷീൻ, സ്റ്റാൻഡിംഗ് മെഷീൻ, പുട്ടി മിക്സർ, കോൺക്രീറ്റ് വർക്കിനാവശ്യമായ ഷീറ്റ് 8  x 4, 8 x 2. , ഏണികൾ 10 അടി മുതൽ 26 അടി വരെ, അലൂമിനിയം ലാഡർ, അറബാന, ഇടിമുട്ടി, വലിയ മുട്ടി, സ്ലാബ് തള്ളാൻ ആവശ്യമായ പാര, വാട്ടർ ടാങ്ക്, കുങ്കോട്ട് , കൈക്കോട്ട്, കോടാലി, പി ക്കാസ്, കൂട്ട, ചട്ടി, കാർ വാഷർ, ഷൗവ്വൽ എന്നിവയാണ് ഇപ്പോൾ വാടകയ്ക്ക് നൽകി വരുന്നത്.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: