ഏഴോം ഗ്രാമ പഞ്ചായത്തിൻ്റെ സ്നേഹാദരം ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ സ്വാലിഹയ്ക്ക് നൽകി.
വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ.ഗീത,
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. പി.കെ.വിശ്വനാഥൻ മാസ്റ്റർ,
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന
വാർഡ് മെമ്പർമാർമാരായ ശ്രീ.എൻ.ഗോവിന്ദൻ
കെ.വി.രാജൻ ശ്രീമതി കെ. നിർമ്മല തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
സ്വാലിഹ നല്ലൊരു തുഴച്ചിൽ താരം കൂടിയാണ്.
മാത്രമല്ല ,ചെറുപ്രായത്തിലെ തന്നെ നല്ലൊരു പ്രകൃതിസംരക്ഷക കൂടിയാണ് സ്വാലിഹ.
അങ്ങനെയാണ് താൻ പഠിച്ച നീന്തൽ, റോളർ സ്കേറ്റിങ്ങ് , കയാക്കിങ്ങ്എന്നിവ പ്രകൃതിസംരക്ഷണ ബോധവൽക്കരണങ്ങൾക്ക് കൂടി ഉപയോഗിച്ചത്.
ലോക പരിസ്ഥിതി ദിനത്തിൽ പയ്യന്നൂർ മുതൽ പഴയങ്ങാടി വരെ റോളർ സ്കേറ്റിങ്ങിൽ നടത്തിയ ബോധവൽക്കരണ യാത്രയും,
ചൂട്ടാട് മുതൽ പഴയങ്ങാടി വരെ കയാക്കിൽനടത്തിയ പ്രകൃതിസംരക്ഷണ ബോധവൽക്കരണ കയാക്ക് യാത്രയും,
ജലാശയങ്ങളിൽ മാലിന്യം തള്ളരുതേ..' എന്ന സന്ദേശവുമായി പയ്യന്നൂർ പുന്നാക്കടവ് പാലം മുതൽ പാലക്കോട് പാലം വരെ പത്ത് കിലോമീറ്റർ പുഴയിൽ കൂടി നീന്തുകയും ചെയ്ത സ്വാലിഹ മാടായി പഞ്ചായത്തിലെ നാല് കിലോമീറ്റർ നീളമുള്ള സുൽത്താൻ തോടിനെ മാലിന്യവിമുക്തമാക്കുന്നതിന്നായി ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീന്തുകയും ചെയ്തു.
സി ബി എസ് ഇ വിദ്യാർത്ഥികളുടെ അഞ്ചാം തരം Evട പാo പുസ്തകത്തിൽ ഒരു പാo ഭാഗമായി തന്നെ സ്വാലിഹയുടെ പ്രവർത്തനങ്ങളെ വിദ്യാ കൗൺസിൽ ഇപ്പെടുത്തിയിട്ടുണ്ട്.
2020 ൽ സംസ്ഥാന സർക്കാരും ''ഉജ്വല ബാല്യ'' പുരസ്കാരം നൽകി ആദരിച്ചു.
ഈ ജനുവരി എട്ടിന് സുൽത്താൻ തോടിൻ്റെ ഒരറ്റം മുതൽ തൻ്റെ കയാക്ക് ബോട്ട് മാട്ടൂൽ അഴിമുഖം വരെ പന്ത്രണ്ട് കിലോമീറ്റർ തുഴഞ്ഞ്, മാട്ടൂൽ അഴിമുഖത്ത് നിന്നും കടലിൽ പ്രവേശിച്ച്, അവിടെ നിന്നും ചൂട്ടാട് ഭാഗത്തേക്ക് പതിനഞ്ചോളാ കിലോമീറ്റർ തുഴഞ്ഞ്, പാലക്കോട് പുഴയിൽ കൂടി സുൽത്താൻ തോട് വഴി യാത്ര തുടങ്ങിയ സ്ഥലത്ത് തന്നെ മാട്ടൂലിനേയും - മാടായിയേയും വലയം വെച്ച് നടത്തിയ 35 ഓളം കിമി ദൈർഘ്യമുള്ള പ്രകൃതിസംരക്ഷണ ബോധവൽക്കരണ സാഹസികകയാക്കിങ്ങ് യാത്രയ്ക്ക് മുഴുവനാളുകളുടെയും അഭിനന്ദനം ലഭിച്ചിരുന്നു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: