നരിക്കോട് ആലിന് സമീപം പ്രവർത്തിക്കുന്ന ഒ.വി. മെറ്റൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം നരിക്കോട് കന്നിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് 05-01-2022 മുതൽ പ്രവർത്തനം ആരംഭിച്ചു.

പുതിയ സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത, നാലാം വാർഡ് മെമ്പർ ശ്രീ എൻ.ഗോവിന്ദൻ, അഞ്ചാം വാർഡ് മെമ്പർ ശ്രീ. രജീഷ്.കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..



Post A Comment: