ഏഴോം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പഴയങ്ങാടിയിൽ സംഘടിപ്പിച്ച പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ബഹുമാനപ്പെട്ട കല്ല്യാശ്ശേരി എം.എൽ.എ ശ്രീ.എം.വിജിൻ ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ലളിത.കെ. സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി.വിമല, ശ്രീ. ഇ.കെ.സോമശേഖരൻ (ഹരിത കേരള മിഷൻ), ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ശ്രീ.കെ.പി.അനിൽകുമാർ, പി.കെ.വിശ്വനാഥൻ മാസ്റ്റർ., ശ്രീമതി പി.സുലോചന വാർഡ് മെമ്പർമാരായ ശ്രീ.എൻ.ഗോവിന്ദൻ, ജസീർ അഹമ്മദ്, കെ.വി.രാജൻ, ശ്രീമതി ഉഷാ പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ജനുവരി 5,6,7 തീയ്യതികളിലായി പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും പഴയങ്ങാടി ബസ്റ്റാൻഡ് പരിസരത്ത് നടക്കും.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: