"ഉദ്ദേശം ശുചിത്വം മാലിന്യമിഹ സ്വാഹ'''...
2024 ഒക്ടോബറോടു കൂടി ഏഴോം ഗ്രാമപഞ്ചായത്തിനെ അഴകേറും ഏഴോമാക്കി മാറ്റാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഏഴോം ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി ജനങ്ങളെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ഏഴോം ഗ്രാമപഞ്ചായത്ത് അണിയിച്ചൊരുക്കിയ ഉദ്ദേശം ശുചിത്വം മാലിന്യമിഹ സ്വാഹ... എന്ന ഓട്ടൻ തുള്ളലിൻ്റെ ഉദ്ഘാടനം പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് ശുചിത്വ മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ ശ്രീ. വി.എം. രാജീവ് ഉദ്ഘാടനം ചെയ്തു.
ഓട്ടൻ തുള്ളലിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് തോമസ് കേളൻകൂറാണ്.
ആലാപനം :കൃഷണൻ കുട്ടിമാരാർ, രത്നകുമാർ
റിക്കാർഡിങ് :സജി സരിഗ, ചമയം ഫ്രാങ്കോ.
സംസ്ഥാന കലോത്സവങ്ങളിൽ മോണോ ആക്ടിനും കഥാപ്രസംഗത്തിനും നിരവധി തവണ സമ്മാനാർഹനായ അഭിനന്ദ്. എം ആണ് ഈ ബോധവൽക്കരണ ഓട്ടൻ തുള്ളൽ രംഗത്ത് അതി മനോഹരമായി അവതരിപ്പിക്കുന്നത്. ഒപ്പം
അഭിഷേക് ഇ, രജത് പി പി, അശോക് ഒ വി എന്നിവരും വേദിയിലെത്തുന്നു.
എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി ഏറ്റവും ലളിതമാ ശൈലിയിലാണ് ഓട്ടൻ തുള്ളൽ അണിയിച്ചൊരുക്കിയത്.
2021 ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ പഴയങ്ങാടി തീരദേശ റോഡ് ശുചീകരിച്ച് കൊണ്ടാണ് ഈ മാതൃകാപരമായ ഈ ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. ഏഴോം ഗ്രാമപഞ്ചായത്തിനെ മാലിന്യ വിമുക്ത പഞ്ചായത്തായി മാറ്റിയെടുക്കാൻ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ വേണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.പി.ഗോവിന്ദനും ഭരണ സമിതി അംഗങ്ങളും അഭ്യർത്ഥിച്ചു.
അഴകേറും ഏഴോം എന്ന അതിബൃഹത്തായ ക്യാമ്പയിൻ്റ ഉദ്ദേശങ്ങളെ സംബന്ധിച്ച് ഇതിനകം തന്നെ പഞ്ചായത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ, വ്യാപാരികൾ, ക്ഷേത്രക്കമ്മറ്റികൾ, കലാസമിതി -വായനശാല ഭാരവാഹികൾ, സ്കൂൾ മേധാവികൾ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങി പഞ്ചായത്തിലെ സമസ്ത മേഖലയിലയും ആളുകളുമായും സംവദിച്ചു കഴിഞ്ഞു. അവരുടെ കൂടി വിലയേറിയ നിർദ്ദേശങ്ങളുടെ ഭാഗമായി കൂടിയാണ് ഈ ക്യാമ്പയിൻ ലക്ഷ്യത്തിലെത്തുക.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.
Post A Comment: