ഏഴോം ഭാഗത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പഴയങ്ങാടി ഇലക്ട്രിസിറ്റി ജീവനക്കാർ സംഭവസ്ഥലത്ത് എത്തുകയും പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ഗോവിന്ദൻ സംഭവസ്ഥലം സന്ദർശിച്ചു. കൊട്ടില ഭാഗത്തും മൂന്നാംപീടിക ഭാഗത്തും നിലവിൽ വൈദ്യുതി നിലച്ചിരിക്കുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.
... ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: