അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് 8 നാണ് ആദ്യഘട്ട ക്യാമ്പ് നടന്നത്.  ക്യാമ്പിൻ്റെ ഉദ്ഘാടനം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി.വിമല നിർവ്വഹിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.



ചടങ്ങിൽ പങ്കെടുത്ത മുഴുവനാളുകളും വനിതാ ദിന പ്രതിഞ്ജ ഏറ്റു ചൊല്ലി.



ഡോ: മിനി ശ്രീധരൻ (മെഡിക്കൽ ഓഫീസർ, ഏഴോം പി.എച്ച്.സി) പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.


ശ്രീമതി മിനിമോൾ മാത്യു (എച്ച്. ഐ. ഏഴോം പി.എച്ച്.സി) സ്വാഗതം ആശംസിച്ചു..

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. കെ.പി. അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന, വാർഡ് മെമ്പർ ശ്രീ. കെ.വി.രാജൻ, ആശാ വർക്കർമാരെ പ്രതിനിധീകരിച്ച് ശ്രീമതി പ്രീത, അംഗൻവാടി വർക്കർമാരുടെ പ്രതിനിധിയായി ശ്രീമതി ഗൗരി തുടങ്ങിയവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് മലബാർ കാൻസർ സെൻ്ററിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. ഹർഷ, ഡോ: ദീപ്തി തുടങ്ങിയവർ കാൻസർ ബോധവൽക്കരണ ക്ലാസ് നിയന്ത്രിച്ചു.

ഒന്നു മുതൽ ഏഴ് വരെയുള്ള വാർഡുകളിലെ നിരവധി പേർ രോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു.

ശ്രീ. സുനിൽ (ജെ. എച്ച്. ഐ, ഏഴോം പി.എച്ച്. സി ) വിവിധ വാർഡുകളിലെ മെമ്പർമാർ, ആശാ വർക്കർമാർ, അംഗൻവാടി വർക്കേർസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ശ്രീമതി അനിത ( എൽ.എച്ച്.ഐ) നന്ദി പ്രകാശനം നടത്തി.

മാർച്ച് 10 നാണ് രണ്ടാം ഘട്ട ക്യാമ്പ്. നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാലയിൽ വെച്ച് 8 മുതൽ 14 വരെയുള്ള വാർഡുകളിലെ ആളുകളെ രോഗ നിർണ്ണയം നടത്തും.

(വിവിധ ചിത്രങ്ങൾ)
























ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..




Post A Comment: