ജലാശയങ്ങളും തോടുകളും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ഏഴോം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ തോടായ അടിപ്പാലം മണൽ തോടിൻ്റെ നിലവിലുള്ള സ്ഥിതി പഠിക്കാൻ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ മാർച്ച് 7 ന്  തോട് നടത്തം സംഘടിപ്പിച്ചു.  ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ.ഇ കെ.സോമശേഖരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത വിവിധ വാർഡുകളിലെ മെമ്പർമാർ, വാർഡ് വികസന സമിതി അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ വിവിധ രാഷ്ട്രീയ പാർടികളടെ പ്രതിനിധികൾ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു..











വാർഡ് മെമ്പർ ശ്രീ.കെ.വി.രാജൻ സ്വാഗതം ആശംസിച്ചു, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ശ്രീ. ഇ.കെ. സോമശേഖരൻ, പഞ്ചായത്ത് മുൻ അംഗം ശ്രീ.എം.ചന്ദ്രൻ, ശ്രീ. ജാഫർ കെ.വി.എം .(ശുചിത്വ കേരള മിഷൻ ജില്ല RP), ശ്രീ. അജയ്.എ കെ. (അക്രഡിറ്റഡ് എഞ്ചിനീയർ ) തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.

തോട് നടത്തത്തിൻ്റെ വിവിധ ദൃശ്യങ്ങൾ....















ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.








Post A Comment: