ഏഴോം ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് ശ്രീമതി. കെ.എൻ.ഗീത അവതരിപ്പിച്ചു.
പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ പഞ്ചായത്ത് അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലക്ക് മുൻഗണന നൽകിയ ബഡ്ജറ്റിൽ 1 കോടി രൂപ കാർഷിക മേഖലക്കും സേവന മേഖലക്ക് 4.11 കോടി രൂപയും പശ്ചാത്തല മേഖലക്ക് 74 ലക്ഷം രൂപയും, പട്ടിക ജാതി വികസനത്തിന് 40 ലക്ഷം രൂപയും നീക്കി വച്ചു. 16.6 കോടി രൂപ വരവും 14 കോടി രൂപ ചെലവും 2 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.ഡി.വിമല, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ.കെ.പി.അനിൽ കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ.പി.കെ.വിശ്വനാഥൻ, ക്ഷേമകാര്യ സ്ഥിരം അദ്ധ്യക്ഷ ശ്രീമതി.പി.സുചോചന, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സമിതി പി.നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ.സി.കെ ശ്രീകുമാർ സ്വാഗതവും അക്കൗണ്ടന്റ് ശ്രീ. സൂരജ്.എം.വി.നന്ദിയും പറഞ്ഞു.
Post A Comment: