ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗം ജലമാണെങ്കിലും ശുദ്ധജല ലഭ്യത കേവലം ഒരു ശതമാനത്തിലും താഴെയാണ് എന്നാണ് വസ്തുത. ജല ലഭ്യത കുറയുകയും ജല സ്രോതസ്സുകൾ മലിനീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജലദിനമായ മാർച്ച് 22 ന് ജലത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് ഏഴോം ഗ്രാമ പഞ്ചായത്ത് അഴകേറും ഏഴോം സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിനിൻ്റെയും  തെളിനീരൊഴുകും നവകേരളം എന്ന കേരള സർക്കാർ പദ്ധതിയുടയും ഭാഗമായി ഏഴോം ഗ്രാമ പഞ്ചായത്തിലെ ജല സ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തുടക്കം കുറിച്ചു കൊണ്ട് തോട് സഭ ചേർന്നു.


കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. സി.പി.ഷിജു തോട് സഭ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്തിലെ ഏറ്റവും വലിയ തോടായ കൊട്ടില നീർത്തടത്തിൽപ്പെടുന്ന അടിപ്പാലം വയൽതോട് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് 2022 മാർച്ച് 22 ന് ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ്റെ അധ്യക്ഷതയിൽ തോട് സഭ ചേർന്നത്. ആറാം വാർഡ് മെമ്പർ ശ്രീ. കെ.വി.രാജൻ സ്വാഗതം ആശംസിച്ചു.




പഞ്ചായത്തിലെ ഏറ്റവും വലിയ തോടായ കൊട്ടില നീർത്തടത്തിൽപ്പെടുന്ന അടിപ്പാലം വയൽതോട് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് 2022 മാർച്ച് 22 ന് ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ്റെ അധ്യക്ഷതയിൽ തോട് സഭ ചേർന്നത്.












ശ്രീ. ഇ.കെ. സോമശേഖരൻ  (ജില്ലാ കോ ഓർഡിനേറ്റർ, ഹരിത കേരളം മിഷൻ), പദ്ധതി വിശദീകരണം നടത്തി.

ശ്രീ. ഹൈദരലി. ടി.പി., ശ്രീമതി കെ-എൻ. ഗീത, ശ്രീ. അനിൽകുമാർ. കെ.പി, ശ്രീമതി. പി. സുലോചന, ജാഫർ.കെ.വി.എം. ശ്രീ.എൻ.ഗോവിന്ദൻ, ശ്രീമതി ശോഭ  ( ഹരിത കേരള മിഷൻ, ആർ.പി)  തുടങ്ങിയവർ സംസാരിച്ചു.






തോടിനെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി നിരവധി പേർ ചർച്ചകളിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ പങ്ക് വെച്ചു.






ശ്രീമതി രോഹിണി (ഹരിത കർമ്മ സേന) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 




ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ...





 

Post A Comment: