സർവ്വശിക്ഷാ കേരള,  വെൽഫെയർ എൽ .പി  സ്കൂളിന് അനുവദിച്ച് നൽകിയ മഴവെള്ള സംഭരണിയുടെ ഉദ്ഘാടനവും  വികസന സമിതി ചെയർമാൻ ശ്രീ. എം.പി.മൊയ്തീൻ സ്കൂളിന് വേണ്ടി നിർമ്മിച്ച സ്റ്റേജ് & യൂറിനൽസ്  എന്നിവയും സ്കൂളിന് സമർപ്പിച്ചു. ശ്രീ. പി.കെ വിശ്വനാഥൻ മാസ്റ്റർ ( ചെയർമാൻ - ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ) അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.



ശ്രീ. കെ. ഗംഗാധരൻ (എച്ച്. എം) സ്വാഗതം ആശംസിച്ചു.


ശ്രീ. ഇ.സി.വിനോദ് (ഡി.പി സി & എസ് എസ് കെ കണ്ണൂർ) പദ്ധതി വിശദീകരണം നടത്തി.

2020-21 വർഷത്തെ എൽ.എസ്.എസ് വിജയികളെ ശ്രീമതി ശൈലജ ഒ.പി. (എ.ഇ.ഒ. മാടായി) അനുമോദിച്ചു.

മഴവെള്ള സംഭരണി നിർമ്മാണത്തിന് നേതൃത്വം നൽകിയ ശ്രീ. അനീഷ് കുമാറിനെ അനുമോദിച്ച് കൊണ്ട് ശ്രീ. രാജേഷ് കടന്നപ്പള്ളി (ഡി.പി.ഒ , എസ്.എസ് .കെ കണ്ണൂർ) സംസാരിച്ചു.

ശ്രീമതി. കെ.വി. ഗ്രീഷ്മ (വാർഡ് മെമ്പർ), ശ്രീ. വിനോദ് കുമാർ എം.വി (ബി പി സി, ബി ആർ സി മാടായി), മധുസൂദനൻ. കെ.പി. ( പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ, ഏഴോം ഗ്രാമപഞ്ചായത്ത്),  സുനിൽ രാജ് ടി.എസ് (എസ്. എം. സി ചെയർമാൻ), മെയ്തീൻ എം.പി. (സ്കൂൾ വികസന സമിതി ചെയർമാൻ), മോഹൻ.പി.വി. , (മുൻ . എസ്.എം.സി. ചെയർമാൻ), എം.പി. മുഹമ്മദ് കുഞ്ഞി (എസ്. എസ്. ജി. അംഗം) ശ്രീമതി എ.പി. വത്സല ( എച്ച്.എം) നെരുവമ്പ്രം യു.പി. സ്കൂൾ, രഞ്ജിത് (ടെക്‌നിക്കൽ എച്ച്.എസ്.എസ്, നെരുവമ്പ്രം) , ജാഫർ. കെ.വി.എം തുടങ്ങിയവർ സംസാരിച്ചു.

ശ്രീമതി പുഷ്പലത.കെ. (എസ്. ആർ. ജി. കൺവീനർ) നന്ദി പ്രകാശിപ്പിച്ചു.

























ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..





Post A Comment: