വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും പെൺകുട്ടികൾ ഉയർന്നു വരുന്നതിനെ നിരുൽസാഹപ്പെടുത്തുകയും എതിർക്കുകയും ചെയ്തിരുന്ന പഴയ കാലത്ത്  എതിർപ്പിനെ മറികടന്ന് അദ്ധ്യാപകവൃത്തിയിൽ എത്തുകയായിരുന്നു കാർത്ത്യായനി ടീച്ചർ . അദ്ധ്യാപക ശേഷ്ഠനും പ്രമുഖ വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായിരുന്ന പരിയാരം കിട്ടേട്ടനായിരുന്നു വഴികാട്ടി. അദ്ദേഹം രൂപം കൊടുത്ത ഏഴോം നവോദയ കലാസമിതിയുടെ 'അയാളുടെ കൊമ്പൊടിഞ്ഞു. എന്ന നാടകത്തിൽ വേഷമിട്ട നടിമാരുടെ കൂട്ടത്തിൽ ടീച്ചറും പ്രമുഖ വേഷം കൈകാര്യം ചെയ്തിരുന്നു'

ഏഴോം പ്രതിഭാ മഹിളാസമാജം സ്ഥാപക കൂടിയായ ടീച്ചർ സമാജം വൈസ് പ്രസിഡണ്ടായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. വനിതകളെ വിവിധ കലാമൽസരങ്ങൾക്ക് തയ്യാറാക്കാനും അവതരിപ്പിക്കാനുംനേതൃത്വം നൽകിയിരുന്ന ടീച്ചർഗ്രാമത്തിൻ്റെ ആദ്യകാല സാക്ഷരതാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു .

അതിയടം എൽ.പി.സ്കൂൾ അദ്ധ്യാപികയായിരുന്ന കാലത്ത് പരേതരായ ഡാൻസർ, കൃഷ്ണദാസ്, പി.വി.രാഘവൻ മാസ്റ്റർ എന്നിവർക്കൊപ്പം സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ വാർഷിക കലാ പരിപാടികൾ ഒരുക്കാൻ എത്താറുള്ള അദ്ധാപിക കൂടിയായിരുന്നു അവർ.

സി.ശങ്കര മാരാർ റിട്ട. മിലിട്ടറി (വളപട്ടണം ) ആയിരുന്നു ഭർത്താവ്. 

മക്കൾ:രവീന്ദ്രൻ (വി.ആർ.വി. ഏഴോം ) വിജയൻ (മുംബൈ), മരുമക്കൾ: പുഷ്പവല്ലി കെ.വി.( മുൻ അങ്കൺവാടി വർക്കർ) പി.വി.പങ്കജം (മുൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരി)

പേരമക്കൾ: സ്മിത പി.ആർ, സീന പി.ആർ, സജിത് പി..ആർ, വിജേഷ്, വൃന്ദ)

സംസ്കാരം :നാളെ 7 ന് രാവിലെ 10 മണി ഏഴോം പൊതുശ്മാശനത്തിൽ.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..



Post A Comment: