കണ്ണുർ ജില്ലയിലെ ഏഴോം കൊട്ടില സ്വദേശിനി ഡോ: യു.പി.വി.സുധ (49) കേരള സർക്കാറിൻ്റെ സാമൂഹ്യക്ഷേമ വകുപ്പ് വനിതാ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച വനിതാരത്ന പുരസ്ക്കാരം ലഭിച്ചവരിൽ ഉൾപ്പെടുന്നു. ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും പ്രശസ്തി പത്രവും മാർച്ച് 8 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സമ്മാനിക്കും . സിനിമാ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ,സുനിത കൃഷ്ണൻ, ശാന്ത ജോസ് എന്നിവരാണ് Dr.സുധയെ കൂടാതെ വനിതാ രത്നം അവാർഡിന് അർഹരായിട്ടുള്ളത്.
പ്രതിരോധ വകുപ്പിൻ്റെ കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻറ് ഡവലപ്മെൻറിൻ്റെ ഭാഗമായ ഏയ്റോനോട്ടിക്കൽ ഡവലപ്മെൻ്റ് ഏജൻസിയിൽ ഏയ്റോ സ്പേസ് സയൻ്റിസ്റ്റായി ജോലി ചെയ്ത് വരികയാണ് ഡോ: സുധ.
നാലാം തലമുറ യുദ്ധവിമാനമായ എൽ.സി.എ -തേജസ് എന്ന സൂപ്പർ സോണികിൻ്റെ രൂപകല്പനയിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചവരിൽ ഒരാളാണ് ഡോ: സുധ.
ലോകത്തിലെ തന്നെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ വിവിധോദ്ദേശ യുദ്ധവിമാനമാണ് തേജസ് .
രാജ്യത്തെപ്രതിനിധികരിച്ച് ഡോ :സുധ നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്.
കൊട്ടില എൽ.പി.സ്കുൾ, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹൈസ്കുൾ, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളി ലായിരുന്നു പഠനം.
കണ്ണൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും, മണിപ്പാൽ എം.ഐ.ടിയിൽ നിന്നും എം.ടെക്കും കരസ്ഥമാക്കി .
ബാംഗ്ളൂരിലെ ഏയ്റോസ് സ്പേസിൽ നിന്നും പി.എച്ച്.ഡി.യും നേടി.
കൊട്ടിലയിലെ അദ്ധ്യാപക ദമ്പതിമാരായ എം.വി.ഗോവിന്ദൻ – യു.പി.വി.യശോദ ദമ്പതികളുടെ മകളാണ്.
പയ്യന്നൂർ തായിനേരിയിലെ എം.മോഹനനാണ് ഭർത്താവ്.
ബാംഗ്ളൂരിൽ ഹൗസ് സർജൻസി ചെയ്യുന്ന രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് മക്കളുണ്ട്.സുധീരൻ, ശുഭ എന്നിവർ സഹോദരങ്ങളാണ്. ഡോ.. സുധയ്ക്ക് ഏഴോം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അഭിനന്ദനങ്ങൾ..
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..
സമ്പാദനം:
Post A Comment: