2021- 22 ഏഴോം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലൂടെ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് വീട്ടിൽ ഒരു പരീക്ഷണശാല (ലാബ് അറ്റ് ഹോം) എന്ന ആശയം നടപ്പിൽ വരുത്താൻ ഒരുങ്ങുകയാണ് ഏഴോം ഗ്രാമപഞ്ചായത്ത്.
ഈ വർഷം ഒന്നാം ഘട്ടം എന്ന നിലയിൽ ഏഴോം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും വീട്ടിൽ പരീക്ഷണശാല ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി അഞ്ച് വിദ്യാലയങ്ങളിലെ സയൻസ് വിഭാഗം അധ്യാപകർക്കുള്ള പരിശീലനം ഏഴോം ഗവ: മാപ്പിള യു.പി.സ്കൂളിൽ വെച്ച് നടന്നു. പരിശീലനം ലഭിച്ച അധ്യാപകർ സ്കൂളുകളിലെ കുട്ടികൾക്ക് പരിശീലനം നൽകും. അധ്യാപകർക്കുള്ള പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. പി.കെ.വിശ്വനാഥൻ മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ നരിക്കോട് യു.പി. സ്കൂൾ എച്ച്.എം. ശ്രീ.മധുമാസ്റ്റർ സ്വാഗതം ആശംസിച്ചു, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ പരിശീലന ക്യാമ്പ് സന്ദർശിച്ചു.
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: