ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശ്രീ. സി.കെ. ശ്രീകുമാർ ഡി.പി.ആർ. കരട് റിപ്പോർട്ട് അവതരിപ്പിച്ചു.ശ്രീ. ജഗ് ജീവൻ.എൻ. (കൺസൾട്ടൻ്റ് വേസ്റ്റ് ഡിസ്പോസൽ മാനേജ്മെൻറ് ) ഓൺലൈനായി ചടങ്ങിൽ സംബന്ധിച്ചു. ശ്രീ. ഇ.കെ.സോമശേഖരൻ (കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ ഹരിത കേരളം മിഷൻ) ശ്രീ.പി.എം. രാജീവ് (ജില്ലാ കോ-ഓർഡിനേറ്റർ, ശുചിത്വമിഷൻ കണ്ണൂർ) തുടങ്ങിയവരും പങ്കെടുത്തു.
സംസ്ഥാനത്ത് ആദ്യമായി പി.എഫ്.എം.എസ് വഴി ശുചിത്വമിഷൻ ധന സഹായം ഗുണ ഭോക്താവിന് കൈമാറിയ ഏഴോം ഗ്രാമ പഞ്ചായത്തിനുള്ള ഉപഹാരവും അതിനായി പ്രവർത്തിച്ച ജീവനക്കാർക്കുള്ള അനുമോദന പത്രവും ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ശ്രീ. പി. എം രാജീവ് കൈമാറി. അഴകേറും ഏഴോം ഡി.പി.ആർ. തയ്യാറാക്കുന്നതിന് സർവ്വേ നടത്തുന്നതിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച എൻ.എസ്.എസ് വളണ്ടിയർമാരായ ദേവിക, നീരജ , രാധിക എന്നിവർക്കും അഴകേറും ഏഴോം പദ്ധതിയുടെ കരട് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ശ്രീ ജാഫർ.കെ.വി.എം നുമുള്ള ഉപഹാരവും ശ്രീമതി പി പി ദിവ്യ കൈമാറി.ആസൂത്രണ സമിതി അംഗം പി.എം നാരായാണൻ കുട്ടി മാസ്റ്റർ സംസാരിച്ചു. ശ്രീമതി എം ടി. മൃദുല ( അസി: സെക്രട്ടറി ഏഴോം പഞ്ചായത്ത്) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Post A Comment: