19-03 -2022

2018 ലെ നാഷണൽ എയ്റോസ്പെയ്സ് എക്സലൻസ് അവാർഡായ ഡോ: ബൈരൻ റോയ് ട്രസ്റ്റ് അവാർഡ്, 2021 ലെ സംസ്ഥാന വനിതാ പുരസ്കാരം എന്നിവയ്ക്ക് അർഹയായ ഏഴോം കൊട്ടില സ്വദേശിനി ഡോ: യു.പി.വി. സുധയ്ക്ക് ഏഴോം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.

ബഹുമാനപ്പെട്ട കല്ല്യാശ്ശേരി എം.എൽ.എ ശ്രീ. എം.വിജിൻ ഗ്രാമപഞ്ചായത്തിൻ്റെ പുരസ്ക്കാരം ഡോ: യു.പി.വി. സുധയ്ക്ക് നൽകി. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

ശ്രീമതി മൃദുല.എം.ടി ( അസി: സെക്രട്ടറി) ചടങ്ങിന് സ്വാഗതം ആശസിച്ചു.

ശ്രീ. ഒ.വി. നാരായണൻ (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്) , സി.വി. കുഞ്ഞിരാമൻ ( മുൻ ഏഴോം പഞ്ചായത്ത് പ്രസിഡണ്ട്), പി.കെ.വിശ്വനാഥൻ മാസ്റ്റർ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ) , സി.ഒ. പ്രഭാകരൻ (മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), കെ.ചന്ദ്രൻ ( പ്രസിഡണ്ട് ഏഴോം സർവ്വീസ് സഹകരണ ബാങ്ക്), വി.ആർ.വി. ഏഴോം, ശ്രീമതി കെ.എൻ. ഗീത ( പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ആർ. അജിത (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗം) തുടങ്ങിയവർ ആശംസകൾ നേർന്നു. 







അനുമോദനത്തിന് നന്ദി അറിയിച്ച് കൊണ്ട് പുരസ്കാര ജേതാവ് ഡോ: യു.പി.വി സുധ സംസാരിച്ചു. അർപ്പണ മനോഭാവത്തോടെ കഠിനാധ്വാനം ചെയ്താൽ എത് സ്ത്രീക്കും ഇഷ്ട്ടപ്പെട്ട തൊഴിൽ മേഖലയിൽ വിജയം കൈവരിക്കാനും അംഗീകാരം നേടാനും കഴിയുമെന്ന് സുധ പറഞ്ഞു. അത് കൊണ്ട് മടിച്ചു നിൽക്കാതെ ആകാശത്തോളം സ്വപ്നം കണ്ട് അതിർത്തികൾ ഭേദിച്ച് മുന്നോട്ട് കുതിക്കാൻ ഓരോ സ്ത്രീക്കും കഴിയട്ടെ എന്നും തനിക്ക് കിട്ടിയ അനുമോദനങ്ങളിൽ ഏറ്റവും വിലയേറിയതായി ജന്മ ദേശമായ  ഏഴോം ഗ്രാമപഞ്ചായത്തിൻ്റെ ഈ സ്വീകരണത്തെ കാണുന്നുവെന്നും ഡോ: സുധ കൂട്ടി ചേർത്തു.













ശ്രീ. കെ.പി അനിൽ കുമാർ ( വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ), ശ്രീമതി പി. സുലോചന (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ), വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കെ. നിർമ്മല (വാർഡ് മെമ്പർ) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.


Post A Comment: