എഴോം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ 2022 മെയ് 22 ന് കോട്ടക്കീൽ പുഴയോരത്ത് ദേശീയ ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിയും രൂപികരിച്ചിട്ടുണ്ട്. ഏഴിലം കൺവെൻഷൻ സെൻററിൽ ചേർന്ന യോഗത്തിൽ കല്ല്യാശ്ശേരി എം.എൽ.എ ശ്രീ. എം. വിജിൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഗോവിന്ദൻ, ഏഴിലം ടൂറിസം സൊസൈറ്റി ചെയർമാൻ അബ്ദുൽ ഖാദർ പനക്കാട്, എം.ഡി. പി.പി.രവീന്ദ്രൻ, കേരള ഫിഷിംഗ് & ആംഗ്ലിംങ് അസോസിയേഷൻ പ്രതിനിധികളായ എം.എൻ.പ്രജിത്ത്, ശീതൽ കാളിയത്ത്, വരുൺ സുരേഷ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒ.വി. നാരായണൻ, ഡി.ടി.പി.സി. സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ എന്നിവർ സംസാരിച്ചു.
1000 രൂപ രജിസ്‌ട്രേഷൻ ഫീസ് അടച്ച് കണ്ണൂർ ഡി.ടി.പി.സി യുടെ വെബ്സൈറ്റ് വഴി ഏപ്രിൽ 22 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിജയികൾക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങൾ നൽകും.
എം. വിജിൻ എം.എൽ.എ ചെയർമാനും ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ജനറൽ കൺവീനറുമായി 101 അംഗ സംഘാടക സമിതിയും 25 അംഗ എക്സിക്യുട്ടിവ് കമ്മിറ്റിയും രൂപീകരിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ഷാജിർ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി.വിമല, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒ.വി.നാരായണൻ, ഏഴിലം ടൂറിസം സൊസൈറ്റി ചെയർമാൻ അബ്ദുൽ ഖാദർ പനക്കാട്, ഏഴോം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.ചന്ദ്രൻ , ദിനേശ് ചെറുകാട്ടിൽ, ജെ.കെ.ജിജേഷ് കുമാർ, പ്രശാന്ത് വാസുദേവ്, എം. എൻ. പ്രജിത്ത് എന്നിവർ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളാണ്.
കണ്ണൂർ ജില്ലയിലെ ജലാശയ ടൂറിസം കേന്ദ്രങ്ങളെ ദേശീയ ടൂറിസ ഭൂപടത്തിലേക്ക് ഉയർത്തുക എന്നുള്ളതാണ് ഇതിൻ്റെ ലക്ഷ്യം. ഈ പരിപാടിയിൽ എല്ലാവരുടെയും സഹകരണവും സംഘാടക സമിതി അഭ്യർത്ഥിച്ചു.
( കോട്ടക്കീൽ പുഴയോരം ഫയൽ ചിത്രം )
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..
Post A Comment: