ഏഴോം പഞ്ചായത്ത് സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണം, ആദ്യകാല സാക്ഷരതാ പ്രവർത്തകരെ ആദരിക്കൽ, സമ്പൂർണ്ണ പത്താം തരം തുല്യതാ പഠന പരിപാടി എന്നിവയുടെ ഉദ്ഘാടനം  ഏഴോം ജി.എം.യു.പി. സ്കൂളിൽ ബഹു: കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി.പി.ദിവ്യ നിർവ്വഹിച്ചു.







ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.


വി.ആർ.വി. ഏഴോം ആദ്യകാല സാക്ഷരതാ പ്രവർത്തന അവലോകനം നടത്തി.


ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റൻ്റ് കോ ഓഡിനേറ്റർ ടി.വി. ശ്രീജൻ പ്രഭാഷണം നടത്തി.


കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി. വിമല സമ്പൂർണ്ണ പത്താം തരം തുല്ല്യത സർവ്വേ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ എ.ഡി.എസ് സംഘങ്ങളെ ആദരിച്ചു.




ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി കെ.എൻ. ഗീത, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. കെ.പി. അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ശ്രീമതി പി.സുലോചന, സെക്രട്ടറി സി.കെ. ശ്രീകുമാർ വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.പി.കെ. വിശ്വനാഥൻ മാസ്റ്റർ സ്വാഗതവും ശ്രീമതി. ഗീത അനിൽകുമാർ (ബ്ലോക്ക് - കോ- ഓർഡിനേറ്റർ സാക്ഷരതാ മിഷൻ) നന്ദിയും പറഞ്ഞു.


സമ്പൂൂർണ്ണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്ത് എന്ന ബഹുമതിയും ഏഴോം ഗ്രാമപഞ്ചാായത്തിന് അവകാശപ്പെട്ടതാണ്.

ആദരവിൻ്റെ വിവിധ ചിത്രങ്ങൾ ...
















































ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...




Post A Comment: