തിരുവനന്തപുരം : കോവിഡ് വ്യാപനം ഇനിയുമുണ്ടാകാമെന്ന സൂചന നൽകി സംസ്ഥാനത്ത് മാസ്ക് ഉപയോഗം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. പൊതു സ്ഥലങ്ങൾ, തൊഴിലിടങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും യാത്രകളിലും മാസ്ക് നിർബന്ധമാക്കി.  മാസ്ക് ധരിക്കാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം പിഴ ഈടാക്കും. മുൻ പ്രകാരം 500 രൂപ തന്നെയായിരിക്കും പിഴ. അയൽ സംസ്ഥാനങ്ങളിലുൾപ്പെടെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് ഉത്തരവ്. 


ഏപ്രിൽ ഏഴിനാണ് ആൾക്കൂട്ടമടക്കമുള്ള കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പിൻവലിച്ചത്. നിലവിൽ ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുന്നുണ്ട്.

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..



Post A Comment: