ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അടിസ്ഥാനപരമായ കഴിവുകൾ ഉറപ്പിക്കാനുള്ള പരിശീലനമാണ് ആദ്യം .തുടർന്ന് കണക്കിലും പ്രാവീണ്യമുറപ്പിക്കും. അതിന്ന് ശേഷമാണ് റഗുലർ ക്ലാസ് ആരംഭിക്കുക.
വി.ആർ.വി. ഏഴോം പദ്ധതി വിശദീകരണം നടത്തി. എം.കെ.രവീന്ദ്രൻ മാസ്റ്റർ (ഇംഗ്ലീഷ് )
എം.സുരേശൻ (ഹിന്ദി) എന്നീ അദ്ധ്യാപകർ അടിസ്ഥാന ക്ലാസുകൾ ആരംഭിച്ചു .
പഞ്ചായത്തിലെ 15നും 45 ന്നും മദ്ധ്യേ പ്രായമുള്ള മുഴുവൻ പേരേയും പത്താംതരം തുല്യത നേടാൻ പ്രാപ്തരാക്കുക വഴി അവരുടെ അഭിമാനബോധമുയർത്തുകയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ യൂനിറ്റുകളും വ്യവസായ സ്ഥാപനങ്ങളും യൂത്തു ക്ലബ്ബുകളും ആദ്യ ബാച്ചിൽ തന്നെ തങ്ങളുടെ യൂനിറ്റുകൾ സമ്പൂർണ പത്താം തരം തുല്യത കൈവരിച്ചതായി പ്രഖ്യാപിക്കാൻ കഴിയുംവിധം അംഗങ്ങളെ സുസജ്ജരാക്കണമെന്ന് ഏഴോംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
അഭ്യർത്ഥിച്ചു.
പഠിതാക്കൾക്ക് ആവശ്യമായ പഠനചെലവുകൾ പഞ്ചായത്താണ് വഹിക്കുന്നത്.
*സന്തോഷ വാർത്ത:*
സംസ്ഥാന സാക്ഷരതാ മിഷൻ
പത്താംതരം / പ്ലസ് വൺ റജിസ്ട്രേഷൻ തിയ്യതി മെയ് 10 വരെ നീട്ടിയതായി അറിയിച്ചിട്ടുണ്ട്.
*ഈ സുവർണാവസരം ഉപയോഗിച്ച്*
*മുഴുവൻ പേരും റജിസ്ട്രേഷൻ പൂർത്തിയാക്കാൻ താൽപര്യം*
Contact No: 9656237794
ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...
Post A Comment: