ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രചരണാർത്ഥം കൃഷി സൗഹൃദ ചങ്ങല സംഘടിപ്പിച്ച കോട്ടക്കീലിൽ രണ്ട് ഏക്കർ സ്ഥലത്ത് പഞ്ചായത്ത് ഭരണസമിതി ഉദ്യോഗസ്ഥർ, പാടശേഖര സമിതികൾ, കാർഷിക വികസന സമിതി, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ എന്നിവർ സംയുക്തമായി കൈപ്പാട് കൃഷി ചെയ്യുകയാണ്. ഇതിൻ്റെ പ്രാരംഭഘട്ടമായ കൈപ്പാട് കൊത്തുത്സവം ബഹു: കല്ല്യാശ്ശേരി എം.എൽ.എ ശ്രീ. എം. വിജിൻ ഉദ്ഘാടനം ചെയ്തു.
ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ , കല്ല്യാശ്ശേരി ബ്ലോക്ക് കൃഷി അസി: ഡയരക്ടർ ശ്രീ.എ. സുരേന്ദ്രൻ, ഏഴോം കൃഷി ഓഫീസർ സതീഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എൻ. ഗീത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പി. അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.സുലോചന, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഒ.വി.നാരായണൻ, വാർഡ് മെമ്പർമാരായ എൻ.ഗോവിന്ദൻ, കെ. നിർമ്മല, കെ.രജീഷ്, കെ.വി.രാജൻ, ഗ്രീഷ്മ.കെ.വി, ജസീർ അഹമ്മദ്.എം., സജിത.പി., ഉഷ പ്രവീൺ, ശാന്ത. ഇ, ഏഴോം ബാങ്ക് പ്രസിഡണ്ട് കെ.ചന്ദ്രൻ , വിവിധ രാഷ്ട്രീയ പാർടികളെ പ്രതിനിധീകരിച്ച് കെ.പി.മോഹനൻ, കുഞ്ഞിരാമൻ.ടി, സിർഹബിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ. മനോഹരൻ, കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി സെക്രട്ടറി സുകുമാരൻ.എം.കെ. തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Post A Comment: