ഏച്ചിൽമൊട്ട ചെംതാര പരിസരത്ത് നിന്നും കുട്ടികളും രക്ഷിതാക്കളും പഞ്ചായത്ത് പ്രസിഡണ്ടും  നാട്ടുകാരും ചേർന്ന് വിളംബര ഘോഷയാത്രയായിട്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്.













ബഹു: ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അംഗൻവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

ഏച്ചിൽമൊട്ട അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീമതി വി.വി. ഉദയകുമാരി (ഐ.സി.ഡി.എസ് സൂപ്പർവൈസർ ) സ്വാഗതം പറഞ്ഞു.


വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത അധ്യക്ഷത വഹിച്ചു.


ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.സുലോചന ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.


കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ പ്രസിഡണ്ടും, വൈസ് പ്രസിഡണ്ടും കൈമാറി.











































വിവിധ അംഗൻവാടികളിലെ പ്രവേശനോത്സവ ചിത്രങ്ങൾ താഴെ ....







































ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: