ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിന് വാർഡ് മെമ്പർ ജസീർ അഹമ്മദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത, ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി കെ വിശ്വനാഥൻ മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ പി അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴസൺ പി സുലോചന, ടി വി ബാലകൃഷ്ണൻ, വി വിനോദ്, എം പി ഉണ്ണിക്കൃഷ്ണൻ, വി പരാഗൻ, എം അബ്ദുള്ള എന്നിവർ സംസാരിച്ചു. എൻ വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. 

കിഫ്ബിയിൽ നിന്നും 1.42 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏഴോം ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിലാണ് പഴയങ്ങാടി മത്സ്യ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

















Post A Comment: