ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി സജിത സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയർ അജയ് എ കെ റിപ്പോർട്ട് അവതരിപ്പിച്ചു. 14.5 ലക്ഷം രൂപ ചിലവിലാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. 
ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഡി വിമല, ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എൻ ഗീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സുലോചന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ വിശ്വനാഥൻ മാസ്റ്റർ,എം കെ സുകുമാരൻ,ഏഴോം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മൃദുല എം ടി, ഐ സി ഡി എസ് സൂപ്പർവൈസർ ലീന കെ, അസിസ്റ്റന്റ് സെക്രട്ടറി സനൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഗോപിനാഥൻ (കോൺട്രാക്ടർ)ആദരിച്ചു. മികച്ച സൗകര്യത്തോടെയാണ് ഈ അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ അങ്കണവാടിയാണ് അടുത്തിടെ വെസ്റ്റ് അങ്കണവാടി. അങ്കണവാടി ടീച്ചർ കെ വി രമിഷ നന്ദി പറഞ്ഞൂ.

















Post A Comment: